കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ഒരുക്കുന്ന പഞ്ചദിനദേശീയ സംഗമോത്സവത്തിന് ശനിയാഴ്ച (ജൂണ്‍ 12 ശനിയാഴ്ച) തുടക്കമാകും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി താമസിക്കുന്ന ബംഗാള്‍, മഹാരാഷ്ട്ര, തെലുങ്ക്, കന്നട, ഒറിയ, തമിഴ്, ആസ്സാം തുടങ്ങിയ ഭാഷാ സമൂഹങ്ങളുടെ തനത് കലാരൂപങ്ങളുടെ അവതരണമാണ് ജൂണ്‍ 12 മുതല്‍ 16 വരെ ഓണ്‍ലൈനായി അവതരിപ്പിക്കപ്പെടുന്നത്.
12 ന് രാത്രി 7.30 ന് ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാന്‍ ദേശീയ സംഗമോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സംഗമോത്സവ ത്തിന്റെ രണ്ടാം ദിനം ബഹു.എക്‌സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെയുടെയും, മൂന്നും നാലും ദിനങ്ങള്‍ ബഹു. നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ്, ബഹു.കൃഷി വകുപ്പ് മന്ത്രി .പി. പ്രസാദ് എന്നിവരുടെയും ആശംസാസന്ദേശങ്ങളോടെ ആകും ആരംഭിക്കുക.
സമാപന ദിനമായ ജൂണ്‍ 16 ലെ സാംസ്‌കാരിക കൂട്ടായ്മ ബഹു.പൊതു വിദ്യാഭ്യാസ,തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിഉദ്ഘാടനം ചെയ്യും. ഭാരത് ഭവനില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള തമിഴ് സംഘം, ബംഗാളി അസോസിയേഷന്‍, സംഘം, ഒറിയ സമാജ്, മഹാരാഷ്ട്ര മണ്ഡല്‍, കര്‍ണ്ണാടക അസോസിയേഷന്‍, തെലുങ്ക് സംസ്‌കൃതിക സംഘം അസോസിയേഷനുകളിലെ കലാപ്രതിഭകളാണ് അടച്ചിടലിന്റെ കോവിഡ് കാലത്ത് ഭാരത് ഭവന്റെ നവമാധ്യമ സര്‍ഗ്ഗവേദിയിലൂടെ വൈവിദ്ധ്യമാര്‍ന്ന അവതരണങ്ങളുമായി എത്തുന്നത്.
ജൂണ്‍ 12 മുതല്‍ 16 വരെ രാത്രി 7.30 മുതല്‍ 8.30 വരെ ഭാരത് ഭവന്‍ ഫേസ് ബുക്ക് പേജിലും, ബഹു ഭാഷാ അസോസിയേഷനുകളുടെ ഫേസ് ബുക്ക് പേജുകള്‍ വഴിയും ദേശീയ സംഗമോത്സവം തത്സമയം ലഭ്യമാകുമെന്ന് ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും ഫെസ്റ്റിവല്‍ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂര്‍ അറിയിച്ചു
