ഭാരത് ഭവന്‍ തയ്യാറാക്കുന്ന സര്‍ഗ്ഗവേദി പാനിലേക്ക് ജനകീയ കലകള്‍,നാടന്‍ കലകള്‍, ശാസ്ത്രീയ, അര്‍ദ്ധ ശാസ്ത്രീയ, ഗോത്ര, ലളിതകല, അനുഷ്ഠാന, സംഗീതം, ഉപകരണസംഗീതം മേഖലകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സാംസ്‌കാരിക വിനിമയത്തിന് ഭാഗമായി രാജ്യാന്തര തലത്തിലും ദേശീയ തലത്തിലുമുള്ള വിവിധ പ്രോഗ്രാമുകള്‍ക്കായുള്ള പാനലാണ് ഔദ്യോഗികമായി തയ്യാറാക്കുന്നത്. വിദ്യാര്‍ഥികള്‍,സ്ത്രീകള്‍, പുരുഷന്മാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഭിന്നശേഷിക്കാര്‍ എന്നിവരടങ്ങുന്ന പാനലാണ് സര്‍ഗ്ഗവേദിയിലൂടെ രൂപംകൊള്ളുന്നത്. വിവിധ പ്രായത്തിലുള്ള അവതാരകരുടെ പാനലും ഇതിനൊപ്പം തയ്യാറാക്കുന്നുണ്ട്. പ്രവാസി മലയാളികള്‍ക്കും ഇതിനുള്ള അവസരമുണ്ട്.
അപേക്ഷകള്‍ മാര്‍ച്ച് 31നുള്ളില്‍ ബയോഡാറ്റയും, ഫോട്ടോകളും, കലാ മേഖലയിലെ സാക്ഷ്യപത്രങ്ങളും സഹിതം മെമ്പര്‍ സെക്രട്ടറി,ഭാരത് ഭവന്‍ തിരുവനന്തപുരം -14 എന്ന മേല്‍വിലാസത്തിലും [email protected] എന്ന ഇ-മെയില്‍ വിലാസത്തിലും അയക്കേണ്ടതാണ്.
