ഭര്‍ത്താവിനെ വില്‍ക്കാന്‍ വച്ച് ഫേമസ് ആയി യുവതി

വാര്‍ത്ത വരുന്നത് ന്യൂസിലന്‍ഡില്‍ നിന്നാണ്. ഭര്‍ത്താവിനെ വില്‍ക്കാന്‍ വച്ചിരിക്കുന്നു എന്ന വാര്‍ത്ത നിമിഷങ്ങള്‍ക്കകം ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. അയര്‍ലന്‍ഡില്‍ നിന്നുമുള്ള ലിന്‍ഡയാണ് ഇങ്ങനെ ഒരു പണി കാണിച്ചത്.
ജോണിന് ആറടി ഒരിഞ്ച് നീളം ഉണ്ടെന്നും റിട്ടേണ്‍ പോലെ എക്‌സ്‌ചേഞ്ച് ഒന്നും ഡീലില്‍ ഇല്ലെന്നും വില്‍ക്കാനുള്ള പരസ്യത്തില്‍ യുവതി കൊടുത്തു. വെടിവെക്കാനും മീന്‍ പിടിക്കാനും അവന്‍ ഏറെ ഇഷ്ടപ്പെടുന്നെന്നും അവന്‍ വളരെ നല്ലവനാണെന്നും ലിന്‍ഡ കുറിച്ചു.

ലിന്‍ഡ ഇത് ചെയ്തത് നേരമ്പോക്കിന് ആയിരുന്നെങ്കിലും 12 സ്ത്രീകളാണ് ലേലത്തില്‍ പങ്കെടുത്തത്. ഇന്ത്യന്‍ രൂപ 5000 വരെ ലേലം ഉയര്‍ന്നുവന്ന രസകരമായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലേലത്തില്‍ പങ്കെടുത്തു മടുത്ത ലിന്‍ഡ തന്നെയാണ് പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *