മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ‘ബ്രോ ഡാഡി ‘ ഒരേസമയം പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്ത ചിത്രമാണ്. ബ്രോഡ് ചിത്രത്തിലെ മോഹന്‍ലാലിന്റെ രംഗങ്ങളില്‍ ഒരു കൊച്ചു മിടുക്കന്‍ അനുകരിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയുടെ മകന്‍ ഷഹ്‌റാനാണ് ‘ബ്രോ ഡാഡി’ യിലെ രംഗം അനുകരിച്ചത്. മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറി ആക്കുകയും ചെയ്തു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.
