ബ്യൂട്ടി പാർലറിലേക്ക് പോകുന്നത് ഭർത്താവ് തടഞ്ഞതിനെ തുടർന്ന് 34 കാരി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിൽ വ്യാഴാഴ്ചയാണ് സംഭവം.
നഗരത്തിലെ സ്കീം നമ്പർ 51 ഏരിയയിലുള്ള വീട്ടിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‍മോര്‍ട്ടം നടത്തിയെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
ഭാര്യയെ ബ്യൂട്ടിപാർലറിൽ പോകുന്നതിൽ നിന്ന് തടഞ്ഞെന്നും ആ ദേഷ്യത്തിൽ ഫാനിൽ തൂങ്ങിമരിച്ചുവെന്നും ഭർത്താവ് പൊലീസിനോട് പറഞ്ഞു.
