ബിജെപി ഇല്ലെങ്കില്‍ നാളെ കേരളം തന്നെ ഇല്ലാതാകുമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. എന്‍ ഡി എ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളത്തില്‍ ബിജെപി വരേണ്ടതിന്റെ പ്രസക്തിയെ കുറിച്ച് വിശദമാക്കിയത്. കാര്യങ്ങളെ നേരായും സുതാര്യമായും മാത്രമാണ് താന്‍ നോക്കികാണുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എല്ലാവരെയും ഒരുപോലെ സ്വന്തം പക്ഷത്ത് നിര്‍ത്താനാണ് താല്‍പര്യം. ഒരു വിഭാഗത്തെ മാത്രം എതിര്‍ക്കാനോ അവരെ മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെടുത്താനോ ആര്‍ക്കും കഴിയില്ല. രാജ്യം മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാവരും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണം. ബി.ജെ.പി ആശയങ്ങളോട് പൂര്‍ണ്ണമായും യോജിക്കാന്‍ കളിയണമെന്നില്ല എന്നാല്‍ നാം രാജ്യത്തെ മൊത്തത്തിലുള്ള സാഹചര്യം മനസിലാക്കണമെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി.
ഭൂരിഭാഗം ജനതയും മോദിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ എതിര്‍ക്കുന്ന കുറച്ചുപേര്‍ ചെറിയ പിശകുകള്‍ കണ്ടെത്തുന്നു. അത് ശരിയായ നയമല്ല. മോദി പ്രധാനമന്ത്രിയല്ലായിരുന്നെങ്കില്‍ ഇന്ത്യക്കു എന്നെ ജമ്മു കശ്മീര്‍ നഷ്ടപ്പെടുമായിരുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
‘കേരളത്തില്‍ ഭരണമാറ്റത്തിന്റെ സാധ്യതകളാണ് കാണുന്നത്.
പ്രളയകാലത്ത് വേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതില്‍ പിണറായി സര്‍ക്കാരിന് വീഴ്ച വന്നിട്ടുണ്ട്. നാളിതുവരെയായിട്ടും വെള്ളപൊക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. പിണറായി എല്ലാം തനിക്കു ചെയ്യണമെന്ന നിര്‍ബന്ധ ബുദ്ധിക്കാരനാണെന്ന് ശ്രീധരന്‍ വിമര്‍ശിച്ചു.
ഇടത് -വലത് മുന്നണികള്‍ക്ക് സുസ്ഥിര വികസനം എന്താണെന്നു പോലും അറിയില്ല. കടം വാങ്ങി ക്ഷേമ പദ്ധതികള്‍ ചെയ്തു സംസ്ഥാനത്തെ കടകെണിയില്‍ വീഴ്ത്തുന്നതല്ലാതെ നേട്ടങ്ങള്‍ ഒന്നും കാര്യമായിട്ടില്ല. പ്രളയകാലത്ത് കേരള സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നു കുറ്റപ്പെടുത്തിയ അദ്ദേഹം ഇടത് സര്‍ക്കാരിന്റെ വികസനം കടലാസില്‍ മാത്രമാണെന്നു കഴിഞ്ഞ ദിവസം പരസ്യമായി വിമര്‍ശിച്ചിരുന്നു.
