മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ യൂണിറ്റ് എം എസ് എഫിന്റെ നേതൃത്വത്തില്‍ ബാലകേരളം വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു.
അര്‍ഷദ് മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ചു. എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് ഇഹ്്സാന്‍ പി കെ, അഡ്വ. സി എച്ച് ഫസല്‍ റഹ്്മാന്‍, എം ഉമ്മര്‍ മാസ്റ്റര്‍, സി എച്ച് മൂസ്സ, എം എസ് എഫ് ഭാരവാഹികളായ ജാസിര്‍ പി കെ, സല്‍മാന്‍ സി, റൈയാന്‍ കെ, തന്‍വീര്‍ വി ടി , സിനാന്‍ കെ പി, അജ്മല്‍ അര്‍ഷദ്, പി പി മുജീബ്, കെ പി സിദ്ധീഖ്, അഡ്വ. പറവത്ത് കുഞ്ഞി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. ക്വിസ്, പ്രസംഗ മത്സരം, ഷൂട്ടൗട്ട് തുടങ്ങി വിവിധ മത്സരങ്ങള്‍ നടത്തി
ബാലകേരളം ഭാരവാഹികളായി സുഹൈല്‍ പി കെ (പ്രസിഡന്റ്), ഫഹീം എം (വൈസ് പ്രസിഡന്റ്) , ഷാദില്‍ എം പി ( സെക്രട്ടറി )എന്നിവരെ തെരഞ്ഞെടുത്തു.
