ബലാത്സംഗക്കേസില്‍ ശ്രീകാന്ത് വെട്ടിയാറിന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

യുവതിയെ ബലാത്സംഗം ചെയ്തകേസില്‍ വ്‌ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.കൊച്ചിയിലെ ഫ്‌ലാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും ശ്രീകാന്ത് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസാണ് മുന്‍പ് കേസെടുത്തിരുന്നത്. ബലാത്സംഗകുറ്റം ചാര്‍ത്തി കേസെടുത്തതോടെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍ പോയെന്നാണ് പോലീസ് പറഞ്ഞിരുന്നത്.

കൊല്ലം സ്വദേശിയായ യുവതിയെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായിട്ട് വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ലാറ്റില്‍വച്ചും പിന്നീട് കൊച്ചി ഹോട്ടല്‍ മുറിയില്‍ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നതാണ് പരാതി. ‘വിമന്‍ എഗൈന്‍സ്റ്റ് സെക് ഷെല്‍ ഹരാസ്മെന്റ് ‘ എന്ന പേജ് വഴിയായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. പിന്നീടാണ് പോലീസില്‍ പരാതിപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *