കോട്ടയം : ചെങ്ങന്നൂരിലെ സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മന്ത്രി സജി ചെറിയാന് വേണ്ടിയാണ് ഈ മാറ്റം വരുത്തിയതെന്നും സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും പുതിയ മാപ്പ് പരിശോധിച്ചാല്‍ ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
മുളക്കുഴ ഭാഗത്ത് അലൈന്‍മെന്റില്‍ മാറ്റം ഉണ്ട്. മന്ത്രിയും കെ – റെയില്‍ എംടിയും ഇതിനു മറുപടി പറയണം. കൂടാതെ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഈ മാറ്റങ്ങള്‍ വരുത്തിയതെന്നു വെളിപ്പെടുത്തണമെന്നും കൂട്ടി ചേര്‍ത്തു.
 സജി ചെറിയാന്‍ വെല്ലുവിളിച്ചത് കൊണ്ടാണ് ഇപ്പോള്‍ തുറന്നു പറയുന്നത്, ഇനിയും വെല്ലുവിളിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയും. ഡിജിറ്റല്‍ റൂട്ട്മാപ്പില്‍ നല്ല മാറ്റം വരുത്തിയിട്ടുണ്ടെന്നും റൂട്ട് മാപ്പില്‍ ഇടതുവശത്ത് ആയിരുന്നു പല വീടുകളും സ്ഥാപനങ്ങളും കെ – റെയിലിന്റെ ഔദ്യോഗിക ഡിജിറ്റല്‍ റൂട്ട് മാപ്പില്‍ വലതുവശത്ത് ആണെന്നും ഇത് ആര്‍ക്ക് വേണ്ടിയാണെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ ഇതിനെതിരെ മന്ത്രിയുടെ പ്രതികരണം ഇങ്ങനെയാണ് – സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് തീരുമാനിക്കുന്നത് താനല്ലെന്നും തന്റെ വീട്ടിലൂടെ അലൈന്‍മെന്റ് കൊണ്ടുവന്നാല്‍ വീടുവിട്ടു നല്‍കുന്നതില്‍ സന്തോഷമേയുള്ളൂ.

 
                                            