ഫോൺ പൊട്ടിത്തെറിച്ച് 8 വയസ്സുകാരി മരിച്ച സംഭവം;വിശദമായ അന്വേഷണം ആരംഭിച്ചു

തൃശ്ശൂര്‍: തിരുവില്വാമലയിൽ ഫോൺ പൊട്ടിത്തെറിച്ച് 8 വയസ്സുകാരി മരിച്ച സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. പട്ടിപ്പറമ്പ്‌ കുന്നത്ത്‌ വീട്ടിൽ അശോക്‌ കുമാറിന്റെ മകൾ ആദിത്യശ്രീയാണ്‌ മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് മരിച്ചത്.

രണ്ട് വർഷം മുമ്പ് പാലക്കാട്ടെ എംഐ കമ്പനി സർവ്വീസ് സെന്ററിൽ നിന്ന് ബാറ്ററി മാറിയിരുന്നതായി മരിച്ച കുട്ടിയുടെ പിതാവ് മൊഴി നൽകി.. ഇനിയൊരാൾക്കും ഈ അവസ്ഥയുണ്ടാവാതിരിക്കാനുള്ള നടപടി വേണമെന്ന് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മരിച്ച കുട്ടിയുടെ അച്ഛൻ അശോക് കുമാർ ആവശ്യപ്പെട്ടു. ഇനി ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് പിതാവ് അറിയിച്ചു . തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്‌ ആദിത്യശ്രീ. പൊലീസ് അന്വേഷണം തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *