ജര്‍മ്മനി: ഫോട്ടോഷൂട്ടിനിടെ പുള്ളിപുലിയുടെ ആക്രമണത്തില്‍ മോഡലിന് ഗുരുതരമായ പരിക്ക്. ജെസീക്ക ലീഡോള്‍ഫ് എന്ന 36കാരിക്കാണ് പരിക്കേറ്റത്. ജര്‍മ്മനിയിലെ മൃഗസംരക്ഷണ കേന്ദ്രത്തില്‍വച്ചായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഹെലികോപ്റ്ററിലാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ആരാണ് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അതേസമയം,യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് പറഞ്ഞുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ യുവതിയ്ക്ക് മുറിവുകളുണ്ടെന്നാണ് പ്രാഥമിക വിവരം. പുള്ളിപ്പുലി എന്റെ കവിളിലും ചെവിയിലും തലയിലും നിരന്തരം കടിച്ചെന്നു ജെസീക്ക പറഞ്ഞു.
