പ്രിയ താരത്തിന്റെ മുഖം ശരീരത്തിൽ പച്ചക്കുത്തി; ആരാധികയ്ക്ക് കിടിലൻ സർപ്രൈസുമായി വിജയ് ദേവരകൊണ്ട

കേരളത്തിൽ ഉൾപ്പെടെ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ ഹീറോയാണ് വിജയ് ദേവരകൊണ്ട. നിരവധി ഹിറ്റ് ചിത്രങ്ങൾ താരത്തിന്റേതായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രം പച്ചകുത്തിയ ആരാധികയ്ക്ക് സർപ്രൈസുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ഏറ്റവും പുതിയ ചിത്രമായ ‘ലൈഗറി’ന്റെ പ്രമോഷന്റെ ഭാഗമായായിരുന്നു വിജയ് ദേവരകൊണ്ട ആരാധികയെ കാണാൻ എത്തിയത്.

വിജയ് ദേവെരകൊണ്ടയുടെ മുഖം ആരാധിക ശരീരത്തിൽ പച്ചകുത്തിയിരുന്നു. ഇത് താരത്തിന് നേരിട്ട് കാണിച്ചു കൊടുക്കുകയും ചെയ്തു. തന്റെ പ്രിയ താരത്തെ നേരിൽ കണ്ടതോടെ പൊട്ടിക്കരഞ്ഞ ആരാധികയെ വിജയ് ദേവരകൊണ്ട ചേർത്തുപിടിച്ചു. ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ സംവിധായകൻ പുരി ജഗനാഥും വിജയ്‍ക്കൊപ്പമുണ്ടായിരുന്നു. നടൻ വിജയ് ദേവരകൊണ്ടയും ആരാധികയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *