ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം ഭാവന തിരിച്ചെത്തുന്നു. നവാഗതനായ ആദിൽ മൈമൂനാഥ് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാം വരവ്. ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. ഭാവന, ഷറഫുദ്ധീൻ, അനാർകലി നാസർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം ജേഷ് കൃഷ്ണയുടെ ലണ്ടൻ ടാക്കീസ് എന്ന ബാനറുമായി ചേർന്ന് ബോൺഹോമി എന്റർടെയ്ൻമെന്റിന്റെ പേരിൽ റെനിഷ് അബ്ദുൾഖാദറാണ് നിർമ്മിക്കുന്നത്. സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്‌റഫാണ് തിരക്കഥയും ചിത്രസംയോജനവും നിർവഹിക്കുന്നത്. തിരക്കഥയിൽ കൂടെ പ്രവർത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്.
ഷറഫുദ്ദീൻ, നായികമാരായ ഭാവന, അനാർക്കലി എന്നിവരോടൊപ്പം അശോകൻ, ഷെബിൻ ബെൻസൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
