തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. രണ്ട് കേസുകളിലായാണ് ഇവരെ വിതുര പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 16കാരിയെ പീഡിപ്പിച്ച കേസില്‍ പെരിങ്ങമല സ്വദേശി അമൃത ലാലും (19), 17 കാരിയെ പീഡിപ്പിച്ച കേസില്‍ വിതുര കല്ലാര്‍ സ്വദേശി ശിവജിത്ത്(22), കുട്ടിയുടെ അമ്മയുടെ സുഹൃത്തായ തൊളിക്കോട് സ്വദേശി സാജു കുട്ടന്‍ (54) എന്നിവരെയാണ് വിതുര സി ഐ ശ്രീജിത്ത് അറസ്റ്റ് ചെയ്തത്.
വിതുര സ്വദേശിനിയായ 16 കാരിയെ രണ്ടുദിവസം മുന്‍പ് രാത്രിയില്‍ കാണാതായതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ നല്‍കിയ പരാതിയില്‍ ആണ് പെരിങ്ങമല സ്വദേശിയായ അമൃത ലാലിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പെണ്‍ കുട്ടിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ട്രൈബല്‍ മേഖലയില്‍ രാത്രി പോലീസ് നടത്തിയ പെട്രോളിംഗിനടയില്‍ രണ്ട് പേരെ സംശയസ്പദമായി കണ്ടു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ 17 വയസുകാരിയെ പീഡിപ്പിച്ചതായി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തത്തായ ശിവജിത്തിനെ അറസ്റ്റ് ചെയുന്നത്. ഈ പെണ്‍കട്ടിയുടെ മൊഴിയില്‍ നിന്നും ഒരു വര്‍ഷം മുമ്പ് അമ്മയുടെ സുഹൃത്തുമായ സാജുകുട്ടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പറഞ്ഞതിനെ തുടര്‍ന്നാണ് സജുകുട്ടനേയും അറസ്റ്റ് ചെയ്തത്. ഇവരെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
