തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികളോടും അവരുടെ കുടുംബങ്ങളോടും പിണറായി വിജയന് കാണിച്ച നെറികേടും ചതിയും വഞ്ചനയും അവഹേളനവും ഓര്‍ത്ത് കൊണ്ടായിരിക്കണം തെരെഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഐസക് തോമസ് കേരളത്തിലെ ലക്ഷക്കണക്കിന്നു പ്രവാസി കുടുംബങ്ങളെ ഓര്‍മ്മപ്പെടത്തി: പ്രവാസികളോട് ഇത്രയധികം ക്രൂരതക്കും കൊടിയ വഞ്ചനയും കാട്ടിയ മറ്റൊരു ഗവണ്മെന്റ് കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയിരുന്ന നിരവധി ആനുകൂല്യങ്ങള്‍ ഇന്ന് കടലാസില്‍ ഒതുങ്ങിയ സ്ഥിതിയിലാണ്. യാതൊരു വിധ ആനുകൂല്യങ്ങളും ആര്‍ക്കും ലഭിക്കുന്നില്ല. ഗള്‍ഫില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആറ് മാസത്തെ ശമ്പളം അടക്കം നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഇതുവരെ ഒന്ന് പോലും നടപ്പിലാക്കാതെ എല്ലാം ജലരേഖയായി മാറി.
ഈ കോവിസ് കാലത്തില്‍ ദുരിതമനുഭവിച്ച പ്രവാസികള്‍ക്കായി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം ഒ.ഐ.സി.സി യും കെ.എം.സി.സി.യുമായി ഒക്കെ സഹകരിച്ച് വിദേശ രാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും കുടുങ്ങിയ പ്രവാസികളെ ജന്മനാട്ടിലേക്ക് എത്തിക്കാന്‍ കഠിന പ്രവര്‍ത്തനം നടത്തിയപ്പോള്‍ പാവപ്പെട്ട പ്രവാസികള്‍ക്ക് നാട്ടിലേക്ക് പ്രവേശിക്കാനാകാത്ത വിധം അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ അടച്ച് അനുമതി നിഷേധിച്ച് പ്രവാസികളെ-കൊറോണ വാഹകരായി ചിത്രീകരിച്ച് അവഹേളിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് ചെയ്തത്.വിദേശ രാജ്യങ്ങളില്‍ കോവിഡ് മൂലവും അല്ലാതെയും മരണപ്പെട്ട എണ്ണമറ്റ പ്രവാസികളുടെ കണ്ണീരുണങ്ങാത്ത, പട്ടിണിയിലകപ്പെട്ട കുടുംബത്തിന് യാതൊരു വിധ സഹായവും ഇന്നേ വരെ നല്കാന് പിണറായി തയ്യാറായിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലവും തീര്‍ത്തും പ്രവാസി വിരുദ്ധ നിലപാട് മാത്രമാണ് പിണറായി സ്വീകരിച്ചിട്ടുള്ളത്.
പ്രവാസി സമൂഹത്തെ എന്നും ചേര്‍ത്ത് പിടിച്ച യു.ഡി.എഫിന്റെ പ്രകടനപത്രികയില്‍ നിരവധി ആനുകൂല്യങ്ങളാണു് പ്രവാസികള്‍ക്കായി ഉറപ്പ് നല്‍കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും കെട്ടുകാര്യസ്ഥതയും ഏകാധിപത്യവും മാത്രം കൈമുതലായുള്ള പിണറായിയെ അധികാരത്തില്‍ നിന്നും തൂത്തെറിയണമെന്നും അതിനായി മുഴുവന്‍ പ്രവാസി കുടുംബങ്ങളും തങ്ങളുടെ സമ്മതിധാനാവകാശം വിനിയോഗിക്കണമെന്നും യു.ഡി.എഫ്. സാരഥികളെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച് അധികാരത്തില്‍ ഏറ്റണമെന്നും അദ്ദേഹം മുഴുവന്‍ ആളുകളോടും അഭ്യര്‍ത്ഥിച്ചു
