സിനിമ ആരാധകര്‍ കാത്തിരുന്ന പ്രഭാസ് പൂജ ഹെഗ്‌ഡെ താര ജോഡികളായി എത്തുന്ന ആസ്‌ട്രോ ത്രില്ലര്‍ ചിത്രം രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കാലവും പ്രണയവും തമ്മില്‍ പോരാട്ടം എന്ന ടാഗ്ലൈനോട് കൂടിയാണ് ട്രെയിലര്‍ എത്തിയത്. മുംബൈയില്‍ വെച്ച് നടന്ന ചടങ്ങിലാണ് കര്‍ട്ടണ്‍ റൈസിംഗ് വീഡിയോ പുറത്തുവിട്ടത്.
സംവിധായകന്‍ രാധാകൃഷ്ണ കുമാര്‍, നിര്‍മ്മാതാക്കളായ ഭൂഷന്‍ കുമാര്‍, വാംസി, പ്രമോദ്, ചിത്രത്തിലെ നായകന്‍ പ്രഭാസ് നടി പൂജ ഹെഗ്‌ഡെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മാര്‍ച്ച് 11ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.
നിരവധി സസ്‌പെന്‍സുകള്‍ നിറഞ്ഞ സിനിമ 1970കളിലെ യൂറോപ്പ് പശ്ചാത്തലത്തില്‍ ഒരുക്കിയ പ്രണയ ചിത്രമാണ്.
വിക്രമാദിത്യന്‍ എന്ന കഥാപാത്രവുമായി പ്രഭാസ് എത്തുമ്പോള്‍ പ്രേരണയാണ് പൂജ ഹെഗ്‌ഡെ എത്തുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍,ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

 
                                            