മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള പ്രഫഷണല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ് ഇന്‍ വഴി വീണ്ടും ഉപയോക്താകളുടെ ഡാറ്റാ ചോര്‍ച്ച. 700 മില്യണ്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് പുറത്തുവരുന്ന വിവരം. 756 മില്യണാണ് ലിങ്ക്ഡ് ഇന്നിന്റെ ആകെ ഉപയോക്തകള്‍. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 92 ശതമാനം അക്കൗണ്ട് വിവരങ്ങളും ചോര്‍ന്നു.
ചോര്‍ന്ന വിവരങ്ങളില്‍ ലിങ്ക്ഡ് ഇന്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളായ മൊബൈല്‍ നമ്പര്‍, വിലാസം, ജിയോ ലൊക്കേഷന്‍ വിവരങ്ങള്‍, ശമ്പള വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടും. ഏപ്രിലില്‍ 500 മില്യണ്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ലിങ്ക്ഡ് ഇന്‍ സ്ഥിരീകരിച്ചിരുന്നു. അ്ന്ന് ആളുകളുടെ ഇ-മെയില്‍ വിവരം, മൊബൈല്‍ നമ്പര്‍, ജോലിസ്ഥലം, പൂര്‍ണമായ പേര്, വിവിധ സോഷ്യല്‍ മീഡിയ ഐഡികള്‍-അതിലേക്കുള്ള ലിങ്കുകള്‍ കൂടാതെ ജെന്‍ഡര്‍ വിവരങ്ങളും ചോര്‍ന്നിരുന്നു.
700 മില്യണ്‍ അക്കൗണ്ടുകളുടേയും വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക വെച്ചിരിക്കുകയാണ് ഹാക്കര്‍മാര്‍. സാമ്പിളായി ഒരു മില്യണ്‍ അക്കൗണ്ട് വിവരങ്ങള്‍ ഹാക്കര്‍മാര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

 
                                            