പ്രധാനമന്ത്രിയുമായി വേദി പങ്കിട്ടതില്‍ അഭിമാനം; നവ്യാ നായര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടതില്‍ അഭിമാനമുണ്ടെന്ന് നടി നവ്യാ നായര്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു നവ്യയുടെ ഈ പ്രതികരണം.‘ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയുമായി വേദി പങ്കിടാൻ സാധിച്ചതിൽ അഭിമാനം’എന്നാണ് നവ്യ ഇൻസ്റ്റാഗ്രാമിൽ പ്രധാന മന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം കുറിച്ചത് .

മോദി പങ്കെടുത്ത ചടങ്ങില്‍ നവ്യ ഭാഗമായതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നവ്യയുടെ പരസ്യ പ്രതികരണം.യുവം പരിപാടിയുടെ വേദിയില്‍ നവ്യയുടെ നൃത്ത സന്ധ്യ നടന്നിരുന്നു. പ്രധാനമന്ത്രി വേദിയിലെത്തുന്നതിന് മുന്നോടിയായിരുന്നു നവ്യ നായരുടെ നൃത്തം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *