പ്രണയം പോലും പുരുഷ മേധാവിത്വത്തിന്റെ അക്രമണോല്‍സുകതയുടെ പ്രതീകമായി മാറി;പെണ്‍കുട്ടി തനിക്ക് അധീനതയിലാകണം എന്ന ചിന്തയാണ് പലര്‍ക്കും; വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

കോഴിക്കോട്: പ്രണയം പോലും പുരുഷ മേധാവിത്വത്തിന്റെ അക്രമണോല്‍സുകതയുടെ പ്രതീകമായി മാറിയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. പെണ്‍കുട്ടി തനിക്ക് അധീനതയിലാകണം എന്ന ചിന്തയാണ് പലര്‍ക്കും. പാലാ കോളേജിലെ സംഭവം ഞെട്ടിപ്പിച്ചു. സ്ത്രീകളുടെ വിഷയങ്ങള്‍ ഗൗരവമായി തന്നെ ഏറ്റെടുക്കുമെന്നും സതീദേവി പറഞ്ഞു.

കമ്മീഷനെ ശക്തമാക്കാന്‍ നിയമ ഭേദഗതി അനിവാര്യമാണ്. മാധ്യമങ്ങളിലെ സ്ത്രീ സമത്വം സംബന്ധിച്ച് മാര്‍ഗ്ഗരേഖയുടെ കരട് തയാറാക്കി സോഷ്യല്‍ മീഡിയകളെ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്താനും സര്‍ക്കാരിന് ശുപാര്‍ശ ചെയ്യും. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വവും നിയമ പരിരക്ഷയും ഉറപ്പാക്കുന്നതിനായി ശ്രമിക്കും.

ഒക്ടോബര്‍ 25 നു ഏകദിന ശില്പശാലയോടെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കും. വനിതാ കമ്മീഷന് എറണാകുളത്തും റീജിയണല്‍ ഓഫീസ് തുടങ്ങും. ആരോഗ്യകരമായ കുടുംബബന്ധത്തിനായി വിവാഹ പൂര്‍വ കൗണ്‍സിലിംഗ് എല്ലാ ജില്ലയിലും നടപ്പിലാക്കും. കംമീഷന്റെ ഉത്തരവ് നടപ്പാക്കാന്‍ പലപ്പോഴും പൊലീസ് സഹകരിക്കുന്നില്ലെന്നും ഇത് മാറ്റാന്‍ നടപടി എടുക്കുമെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *