പോരാട്ട ചരിത്രത്തിന്റെ ഓര്‍മ്മയില്‍ ഇന്ന് 75 -ാം സ്വാതന്ത്യദിനം;കനത്ത സുരക്ഷയില്‍ ഡല്‍ഹി

ന്യൂഡല്‍ഹി: പോരാട്ട ചരിത്രത്തിന്റെ ഓര്‍മ്മയില്‍ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങി രാജ്യം. കോവിഡ് മഹാമാരിക്കിടെയാണ് ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷങ്ങള്‍. ചടങ്ങിന് വേദിയാകുന്ന ഡല്‍ഹി ചെങ്കോട്ടയില്‍ സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായി. പതാക ഉയര്‍ത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും.

ഐതിഹാസിക സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ സ്മരണകള്‍ ഓര്‍ത്തെടുക്കാന്‍ രാജ്യതലസ്ഥാനത്ത് വിപുലമായ സജ്ജീകരണങ്ങളും സുരക്ഷയുമാണ് ഒരുക്കിയിരിക്കുന്നത്. വഴിയോരങ്ങളിലും മൂവര്‍ണ പതാക നിറഞ്ഞു കഴിഞ്ഞു. ഡല്‍ഹിയിലെ ഓഫീസുകളും മൂവര്‍ണ പ്രഭയിലാണ്. നഗരത്തിലെ പ്രധാനപ്പെട്ട മൂന്ന് ഇടങ്ങളില്‍ 100 അടി ഉയരമുള്ള തൂണില്‍ ദേശീയപതാക സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *