വേങ്ങോട്: നാഷണല്‍ സര്‍വീസ് ഏജന്റ്റും കഴക്കൂട്ടം ബ്ലോക്ക് മുന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ബി. സുലൈഖാബീവിയുടെ വീടിന് നേരെ ആക്രമണം. രണ്ടാം നിലയുടെ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീടിന്റെ നിര്‍മ്മാണ സാമഗ്രികള്‍ നശിപ്പിക്കുകയും അസഭ്യം പറയുകയും ജനല്‍ ചില്ലുകള്‍ അടിച്ച് നശിപ്പിക്കുകയും ചെയ്തു. വേങ്ങോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മണല്‍ മദ്യ മാഫിയ സംഘമാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.
പോത്തന്‍കോട് ഗുണ്ടാ കൊലപാതകത്തിന് ശേഷം അക്രമം സാധാരണക്കാരിലേക്ക് നീങ്ങിയിരിക്കുകയാണ്. വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് നേരെയും സൈ്വര ജീവിതം നയിക്കുന്നവര്‍ക്ക് നേരെയും ഉള്ള അക്രമങ്ങള്‍ ഈ പ്രദേശത്ത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. സുലൈഖാബീവിയുടെ വീടിന് നേരെ ആക്രമണത്തില്‍ പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതം നല്‍കാന്‍ പോലീസ് തയ്യാറാവുകയും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യണം എന്ന ആവശ്യം ഉയര്‍ന്ന് വന്നിരിക്കുകയാണ്.
