നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റും സുഹൃത്ത് സൈജു തങ്കച്ചനും പോക്‌സോ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാതെ സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. തുടര്‍ന്ന് സുപ്രീംകോടതിയില്‍ ഇരുവരും നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിക്കുകയാണ് ഉണ്ടായത്. കേസിലെ ഇരയുടെ രഹസ്യമൊഴി പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. ഈ അവസ്ഥയില്‍ കേസില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഗന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയാണ് ഉണ്ടായത്.
കോഴിക്കോട് സ്വദേശിയായ 17 വയസ്സു മാത്രം പ്രായമുള്ള മകളും അമ്മയും നല്‍കിയ പരാതിയുടെ ഭാഗമായാണ് റോയ്റ്റി വയലാട്ടിനെതിരെ പോലീസ് പോക്‌സോ കുറ്റം ചുമത്തിയത്. 2021 ഒക്ടോബറില്‍ ഹോട്ടലില്‍വെച്ച് റോയ് പീഡിപ്പിച്ചതായും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ തായും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

 
                                            