ആലപ്പുഴ:കല്ലുപാലത്തിന് സമീപം പൊളിച്ചുകൊണ്ടിരുന്ന പഴയ കെട്ടിടത്തില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം. പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടത്.
പ്രദേശത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ഒരു പഴയ വീടിന്റെ തറ പൊളിക്കുന്നതിനിടെയാണ് അസ്ഥികൂടം തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. രണ്ട് തലയോട്ടികളും മറ്റ് ശരീരാവശിഷ്ടങ്ങളുമാണ് പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കെട്ടിടം ദീര്‍ഘനാളുകളായി ഉപയോഗിക്കുന്നില്ല.
ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ മനുഷ്യന്റേതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലാണ് അസ്ഥികൂടം. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
