പൊന്നിയിന്‍ സെല്വന് 2 നാളെ റിലീസ് ആകുകയാണ്. വന്‍ സാമ്പത്തിക വിജയം നേടിയ ചിത്രമായ പൊന്നിയിൽ സെൽവന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ . നാളെ റീലിസ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ ഒരു സസ്പെന്‍സ് കൂടി പുറത്തുവിട്ടിരിക്കുകയാണ് നടൻ ജയറാം.
ആഴ്വാര്‍കടിയാന്‍ നമ്പിയായി വേറിട്ട ഗെറ്റപ്പായിരുന്നു പൊന്നിയിന്‍ സെല്വന് 1 ല്‍ ജയറാമിന്റേത്. രണ്ടാംഭാഗത്തില്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു ഗെറ്റപ്പിലും അദ്ദേഹം എത്തുന്നുണ്ട്. നര കയറിയ, നീട്ടിയ താടിയും ജടയുള്ള മുടിയും മുഖമാകെ ഭസ്മവുമൊക്കെയുള്ള കാളാമുഖന്‍ ആണ് അത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ജയറാം തന്നെയാണ് പങ്കുവച്ചത്. ചിത്രം 4ഡിഎക്സിലും റിലീസ് ചെയ്യും.
