പേരക്കുട്ടിയുടെ വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി കൊലപ്പെടുത്തിയ മുത്തശ്ശി അറസ്റ്റില്‍

കോയമ്പത്തൂര്‍: ഒരുവയസ്സ് പ്രായമുള്ള ആണ്‍കുട്ടിയുടെ വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി കൊലപ്പെടുത്തിയ കേസില്‍ മുത്തശ്ശി അറസ്റ്റില്‍. കോയമ്പത്തൂര്‍ ആര്‍എസ് പുരം കൗലിബ്രൗണ്‍ റോഡില്‍ നിത്യാനന്ദന്റെ മകന്‍ ദുര്‍ഗേഷ് ആണ് മരിച്ചത്. കുട്ടിയുടെ അമ്മ നന്ദിനിയുടെ മാതാവ് നാഗലക്ഷ്മി(54)യാണ് അറസ്റ്റിലായത്. ബുധനാഴ്ചയായിരുന്നു സംഭവം.

കുടുംബപ്രശ്‌നങ്ങള്‍ കാരണം നിത്യാനന്ദനുമായി പിരിഞ്ഞ ഭാര്യ നന്ദിനി ദുര്‍ഗേഷുമായി അമ്മ നാഗലക്ഷ്മിയോടൊപ്പമാണു താമസം.സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന നന്ദിനി വീട്ടിലെത്തിയപ്പോഴാണ് തൊട്ടിലില്‍ കുഞ്ഞ് ചലനമറ്റ് കിടക്കുന്നത് ശ്രദ്ധിക്കുന്നത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നേരത്തെ മരിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് നാഗലക്ഷ്മി കുറ്റം സമ്മതിച്ചത്.

കുഞ്ഞ് തറയില്‍ നിന്ന് എന്തോ എടുത്ത് വായിലിട്ടപ്പോള്‍ നാഗലക്ഷ്മി അടിച്ചു. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ വായില്‍ ബിസ്‌ക്കറ്റ് കവര്‍ തിരുകി തൊട്ടിലില്‍ കിടത്തി. ഇവര്‍ വീട്ടുജോലികള്‍ തുടര്‍ന്നു. വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകിക്കയറ്റിയതിനാല്‍ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *