പാമ്പുകളെ കാണുന്നത് തന്നെ നമുക്ക് ഏറെ ഭയമുള്ള കാര്യമാണ്. എന്നാൽ പാമ്പുകളുമായി കിടക്ക പങ്കിടുന്ന കാര്യത്തെ കുറിച്ച് ആലോചിച്ചു നോക്കു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് രണ്ട് വലിയ മഞ്ഞനിറത്തിലുള്ള പെരുമ്പാമ്പുകൾക്കൊപ്പം ഒരു മനുഷ്യൻ ഉറങ്ങുന്ന വീഡിയോണ്.
യുവാവ് ശാന്തമായി ഉറങ്ങുമ്പോഴും അയാളുടെ ശരീരത്തിൽ പാമ്പ് ഇഴഞ്ഞു കയറുന്നതും വീഡിയോയിലുണ്ട്. വീഡിയോ കണ്ടന്റ് ക്രിയേറ്ററായ ബ്രയാൻ ബാർസിക് ആണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ കണ്ട ആളുകൾ വിവിധ തരത്തിലാണ് അഭിപ്രായങ്ങൾ പങ്കുവച്ചത്. പലർക്കും ഇതൊരു കൗതുകകാഴ്ച തന്നെയായിരുന്നു.
https://www.instagram.com/reel/CeBdgTmgO-N/?utm_source=ig_web_copy_link
