ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ നടന്നുവെന്ന് ഉറപ്പുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി മൊബൈല്‍ ഫോണ്‍ അന്വേഷണത്തിനായി നല്‍കണമെന്ന് ബിജെപി വക്താവ് രാജ്യവര്‍ദ്ധന്‍ റാത്തോര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതിനാലാണ് കോണ്‍ഗ്രസ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് എന്നും, വിവാദം അടിസ്ഥാന രഹിതമാണന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ എല്ലാ ഫോണുകളും ചോര്‍ത്തിയിരുന്നെന്നും തീവ്രവാദികള്‍ക്കെതിരെ ഉപയോഗിക്കേണ്ട പെഗാസസ് എന്ന ആയുധം ഇന്ത്യന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്വന്തം രാജ്യത്തിനെതിരെ ഉപയോഗിച്ചു എന്നുമാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. ഈ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെയ്ക്കണമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
