പൂക്കളും കിളികളും ദേവരാഗ സന്ധ്യ മാർച്ച് 13 വൈകുന്നേരം ആറിന്.

മലയാളത്തിൻ്റെ മഹാസംഗീതജ്ഞനായ ദേവരാജൻ മാസ്റ്ററുടെ പതിനഞ്ചാം ഓർമ്മ ദിനമാണ് ഈ വരുന്ന മാർച്ച് 14 ന് .കഴിഞ്ഞ കാലങ്ങളിലെ പോലെ ദേവരാജൻമാസ്റ്റർ ഫൗണ്ടേഷൻ ഈ വരുന്ന മാർച്ച് 13ന് വൈകുന്നേരം 6ന് മാനവീയം വീഥിയിലെ ദേവരാജൻ സ്ക്വയറിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തും.

തുടർന്നു ജവഹർ ബാലഭവനിൽ കോവിഡ് മാനദണ്ഡപ്രകാരം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ മാസ്റ്ററുടെ പ്രിയ ശിഷ്യരും പ്രശസ്ത പിന്നണി ഗായകനും ചേർന്ന് ഗാനാർച്ചന നടത്തും. പിന്നണി ഗായകരായ വിധുപ്രതാപ്, കല്ലറ ഗോപൻ, സുധീപ് കുമാർ,രാജലക്ഷ്മി, ശ്രീറാം,രാജീവ് എൻ വി ,അപർണ്ണ ,ബിജോയ്, സരിത നാരായണി, കാഞ്ചന, ദിവ്യ തുടങ്ങിയവർ മാസ്റ്ററുടെ നിത്യഹരിത ഗാനങ്ങൾ ആലപിക്കും. മാസ്റ്റർ ഈണമിട്ട പൂപാട്ടുകളും കിളിപാട്ടുകളും കോർത്തിണക്കിയ സംഗീത സായാഹ്നമാണ് ഈ വർഷത്തെ പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *