പുൽവാമയിൽ ഭീകരനെ വധിച്ചു, രണ്ട് പേരെ ജീവനോടെ പിടികൂടി, ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. തെക്കൻ കാശ്മീരിലെ പുൽവാമയിലെ ഗുണ്ടിപോര മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരമാണ് സുരക്ഷാ സേന മേഖലയിൽ പരിശോധന ആരംഭിച്ചത്. പിന്നാലെയുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെടുകയായിരുന്നു.

ഈ മാസം 13 ന് പുൽവാമയിൽ വീരമൃത്യുവരിച്ച പൊലീസ് കോൺസ്റ്റബിൾ റിയാസ് അഹമ്മദിന്റെ കൊലയാളി ഉൾപ്പെടെയുള്ള രണ്ട് ജെയ്ഷെ ഇ മുഹമ്മദ് ഭീകർ സേനയുടെ കയ്യിൽ അകപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കുൽഗാം പൊലീസിൽ നിന്നുള്ള വിവരത്തെത്തുടർന്ന് ഇന്നലെ വൈകീട്ടോടെയാണ് സുരക്ഷാ സേന പ്രദേശം വളഞ്ഞ് തെരച്ചിൽ ആരംഭിച്ചത്. രാത്രി നിറുത്തിവച്ച ഓപ്പറേഷൻ പുലർച്ചെ തന്നെ പുനരാരംഭിച്ചു.

ഈ വർഷത്തെ 54 ാമത്തെ ഏറ്റുമുട്ടലാണിത്. ഇതുവരെ നടന്ന ഏറ്രുമുട്ടലുകളിൽ 23 പാക് ഭീകരർ ഉൾപ്പെടെ 84 തീവ്രവാദികളെ സുരക്ഷാ സേന വധിക്കുകയുണ്ടായി. 44 തീവ്രവാദികളെയും അവരുമായി ബന്ധമുള്ള 183 പേരെയും അറസറ്റു ചെയ്യുകയും ചെയ്തു. അതേസമയം ഈ വർഷം കശ്മീരിൽ മാത്രം വിവിധ ഭീകരാക്രമണങ്ങളിൽ 14 സാധാരണക്കാരും 16 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *