തിരുവനന്തപുരം: പതിനെട്ടാമത് പി. കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യപുരസ്‌കാരത്തിന് സാഹിത്യവിമര്‍ശകനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. പി.കെ രാജശേഖരൻ അർഹനായി. അദ്ദേഹത്തിന്റെ ‘ദസ്തയോവിസ്കി ഭൂതാവിഷ്ടന്റെ ഛയാപടം’ എന്ന പഠന ഗ്രന്ഥത്തിനാണ് പുരസ്‌കാരം.
ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് സേവനങ്ങള്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നല്‍കി വരുന്ന പി. കേശവദേവ് ഡയാബ്‌സ്‌ക്രീന്‍ കേരള പുരസ്‌കാരത്തിന് ടൈംസ് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി എഡിറ്റര്‍ പ്രീതു നായര്‍ അര്‍ഹയായി. രണ്ടുവര്‍ഷത്തിലേറെയായി കോവിഡ് മഹാമാരിയെക്കുറിച്ച് സമഗ്രമായി പഠിക്കുകയും വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തതാണ് പ്രീതുവിനെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്.
