ന്യൂഡല്‍ഹി: പിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വച്ച് നവ്‌ജ്യോത് സിങ് സിദ്ദു. സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് അയച്ചു. പഞ്ചാബിന്റെ ഭാവിക്കും ക്ഷേമത്തിനുമായി തനിക്ക് ഒരിക്കലും വീട്ടുവീഴ്ച ചെയ്യാനാവില്ലെന്നും പ്രസിഡന്റ് സ്ഥാനം രാജിവച്ചെങ്കിലും കോണ്‍ഗ്രസില്‍ തുടരുമെന്നും സോണിയക്ക് അയച്ച കത്തില്‍ സിദ്ദു വ്യക്തമാക്കി.
ഡല്‍ഹിയിലേക്ക് പഞ്ചാബിന്റെ മുന്‍ മുഖ്യമന്ത്രി പറക്കുമ്പോള്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട് കോണ്‍ഗ്രസ് ക്യാംപുകള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു അമരീന്ദറിന്റെ അടുത്ത നീക്കം അറിയാന്‍. അമരീന്ദര്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. രണ്ടുദിവസത്തേക്ക് അദ്ദേഹം ഡല്‍ഹിയില്‍ ഉണ്ടാകും.
