തിരുവനന്തപുരം: സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുപിയല്ല കേരളം. യുപിയിലെ പൊലീസ് അല്ല കേരളത്തിലേത്. ഡി രാജയ്ക്ക് അതറിയില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായാലും പാര്‍ട്ടിയുടെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും തെറ്റുണ്ടെങ്കില്‍ വിമര്‍ശിക്കാമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ആനി രാജയുടെ പ്രസ്താവന ദേശീയ എക്‌സിക്യൂട്ടീവ് തള്ളിയതാണ്. കേരള പോലീസിനെതിരെ നടത്തിയ പരസ്യ പ്രതികരണമാണ് ഇപ്പോള്‍ സിപിഐയില്‍ ഭിന്നതയിലേക്ക് നീങ്ങിയിരിക്കുന്നത്. എന്നാല്‍ ഈ പരാമര്‍ശം തള്ളിക്കൊണ്ട് സിപിഐ സംസ്ഥാന നേതൃത്വം രംഗത്തെത്തുകയായിരുന്നു. ആനി രാജയുടെ പ്രസ്താവനയില്‍ വിയോജിപ്പ് അറിയിച്ച് കൊണ്ട് കാനം രാജേന്ദ്രന്‍ ദേശീയ നേതൃത്വത്തിന് കത്തയക്കുകയും ചെയ്തിരുന്നു. ആനിരാജയുടെ നടപടി പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാനത്തിന്റെ കത്ത്.
