കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയാണ് കസ്റ്റംസ് തിരയുന്ന അര്‍ജ്ജുന്‍ ആയങ്കി. കരിപ്പൂര്‍ സ്വര്‍ണക്കടത്തും രാമനാട്ടുകര അപകട മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ കണ്ണൂര്‍ സ്വദേശി അര്‍ജുന്‍ ആയങ്കി കേസില്‍ മുഖ്യ കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയിലാണ് അര്‍ജുനാണ് മുഖ്യസൂത്രധാരനെന്ന് വ്യക്തമാക്കിയത്……
കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശീയായ 25 കാരനായ അര്‍ജ്ജുന്‍ ഡി വൈ എഫ് ഐ കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതിനാല്‍ സ്ഥാനത്ത്നിന്ന് പുറത്താക്കിയെങ്കിലും പാര്‍ട്ടിയുടെ മറവിലായിരുന്നു കുറ്റകൃത്യങ്ങളുടെ ചരട് വലിച്ചിരുന്നത്. പാര്‍ട്ടി പ്രചാരകനായ് സമൂഹ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അര്‍ജ്ജുന്‍.
നിരവധി ക്രിമിനല്‍ കേസുകളില്‍ ഇതിനോടകം ഇയാള്‍ പ്രതിയാണ്. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ ആക്രമിച്ച് സ്വര്‍ണ്ണം തട്ടുന്ന ക്വട്ടേഷന്‍ സംഘത്തിനൊപ്പം നാല് വര്‍ഷമായി അര്‍ജ്ജുന്‍ പ്രവര്‍ത്തിക്കുന്നു.കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ 35 ദിവസം മുന്‍പ് റമീസ് എന്ന ഗള്‍ഫിലെ സുഹൃത്തുമായി അര്‍ജ്ജുന്‍ പദ്ധതിയിട്ടിരുന്നു . പക്ഷെ സ്വര്‍ണ്ണം കൊണ്ടുവരാന്‍ ചുമതലപ്പെടുത്തിയ ആള്‍, നാട്ടിലേക്ക് വരാതെ ആ സ്വര്‍ണ്ണവുമായി മുങ്ങി. എന്നാല്‍ അയാളെ ഭീക്ഷണപ്പെടുത്തിക്കൊണ്ട് അര്‍ജ്ജുന്‍ അയച്ച ഫോണ്‍ സന്ദേശങ്ങള്‍ അന്വേഷമ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.
വെറും പ്ലസ്ടു പഠനം മാത്രമുള്ള അര്‍ജ്ജുന്റെ ജോലിയെ സംബന്ധിച്ച് നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. കാരണം അത്തരത്തിലുള്ളൊരു ആഡംബര ജീവിതമാണ് അര്‍ജ്ജുന്‍ പിന്‍തുടര്‍ന്നിരുന്നത്. ജൂണ്‍ 23 വരെ വീട്ടിലുണ്ടായിരുന്ന അര്‍ജ്ജുന്‍ പിന്നീടാണ് ഒളിവില്‍ പോയതെന്ന് അയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കസ്റ്റംസ മനസിലാക്കിയിരുന്നു.
പാര്‍ട്ടി നേതാക്കളുമായി ബന്ധമുണ്ടായിരുന്നു എന്നതാണ് മറ്റ് ക്വട്ടേഷന്‍ സംഘങ്ങള്‍ അര്‍ജ്ജുനെ ഭയപ്പെടാന്‍ കാരണമായിരുന്നത്. അര്‍ജ്ജുന്‍ ഒളിവില്‍ പോവാന്‍ ഉപയോഗിച്ചത് സിപിഎം നേതാവ് സജേഷിന്റെ കാറായിരുന്നു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സജേഷിനെ ഈ കാരണത്താല്‍ ഡിവൈഎഫ് ഐ പുറത്താക്കി .എന്നാല്‍ ഈ കാര്‍ അഴീക്കോട് നിന്ന് കാണാതായതായി സജേഷ് പരാതി നല്‍കിയിരുന്നുവെന്നും പറയുന്നു. ഒളിവിലുള്ള അര്‍ജ്ജുനെ കണ്ടെത്തിയാല്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന് കസ്റ്റംസ് കണക്ക്ക്കുട്ടുന്നു.
രാമനാട്ടുകര സ്വര്‍ണ്ണക്കടത്തുകേസില്‍ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ചുവന്ന സ്വിഫ്റ്റ് കാര്‍ കണ്ടെത്തി. കണ്ണൂര്‍ പരിയാരം കുളപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് കാര്‍ കണ്ടെത്തിയത്. ആയൂര്‍വേദ കോളജിന് സമീപമുള്ള കാട്ടില്‍ നിന്ന് കണ്ടത്തിയ കാറിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു.

 
                                            