ടോക്യോ പാരാലിമ്പിക്സ് ഹൈജമ്പില്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം മെഡല്‍ കരസ്ഥമാക്കി നിഷാദ് കുമാര്‍. മത്സരത്തില്‍ 2.06 മീറ്റര്‍ ഉയരം ചാടിയ നിഷാദ് കുമാര്‍ വെള്ളിമെഡലാണ് നേടിയിരിക്കുന്നത്. റിയോയില്‍ ചാമ്പ്യനായ അമേരിക്കന്‍ താരമാണ് സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്.
ഹൈജമ്പില്‍ ദേശീയ ചാമ്പ്യനും 2019 ലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ, ഏഷ്യന്‍ റെക്കോഡ് ഉടമയുമാണ് നിഷാദ്. രാംപാല്‍ ചഹറും ഇന്ത്യയ്ക്ക് വേണ്ടി ഇതേ കാറ്റഗറിയില്‍ ഹൈജംപില്‍ മത്സരിച്ചിരുന്നു. 1.94 മീറ്റര്‍ ചാടിയ രാംപാലിന് അഞ്ചാം സ്ഥാനത്താണ് ഫിനീഷ് ചെയ്യാനായത്. രാംപാലിന്റെ ഏറ്റവും മികച്ച വ്യക്തിഗത ഉയരമാണിത്.
