പാനൂർ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

പാനൂർ മൻസൂർ വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലായി. പുല്ലൂക്കര സ്വദേശിയായ ബിജേഷാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്തത് ക്രൈംബ്രാഞ്ച് സംഘമാണ്. ഇന്ന് പുറത്തുവന്നിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെട്ടയാളാണ് ബിജേഷ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ ആണ് ഇതെന്നാണ് പൊലീസിൻ്റെ നിഗമനം. ഇയാളെ ചോദ്യം ചെയ്തുവരികയാണ് നിലവിൽ. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *