കടല്ക്കരയില് അവശനിലയില്‍ കിടന്ന പക്ഷിയുടെ ജീവന് രക്ഷിച്ച് മുന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍. കാലിന് പരിക്കേറ്റ പക്ഷിയെ പറക്കാന്‍ സഹായിക്കുന്ന വീഡിയോ സച്ചിന് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കുകയായിരുന്നു.
‘ഒരല്‍പ്പം സ്നേഹവും കരുതലും നല്കിയാല് ഈ ലോകത്തെ മികവുറ്റതാക്കാം ‘ എന്ന അടിക്കുറിപ്പോടെയാണ് സച്ചിന് വീഡിയോ പങ്കുവെച്ചത്. പക്ഷിയെ കൈയ്യിലെടുത്ത് കരുതലോടെ വെള്ളം കുടിക്കുന്നതും ഭക്ഷണം നല്കാന് സ്ഥലം അന്വേഷിച്ചു നടക്കുന്നതായും വീഡിയോയില്‍ കാണാം. ഒട്ടനവധി താരങ്ങള്‍ സച്ചിന്റെ സേവനത്തെ പ്രശംസിച്ച് വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.
