പത്മശ്രീ പുരസ്കാരം നേടി കേരളത്തിന്റെ അഭിമാനമായി മാറിയ ഡോ ശോശാമ്മ ഐപ്പിനെ കേരള ഗവണ്മെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷന് ആദരിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ. ദിലീപ് ചന്ദ്രന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പിന്റേയും കേരള സര്‍ക്കാരിന്റേയും ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍ മന്ത്രി ചിഞ്ചു റാണി അറിയിച്ചു.
ഫെബ്രുവരി 26 ന് തിരുവനന്തപുരം വെറ്ററിനേറിയന്‍സ് ബില്‍ഡിംഗ്ലാണ് ചടങ്ങ് നടന്നത്.
നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നിന്ന് അനിമല്‍ ജനറ്റിക്സ് പിഎച്ച്ഡി ബിരുദം നേടിയ ഡോക്ടര്‍ ശോശാമ്മ ഐപ്പ് കേരള കാര്‍ഷിക സര്‍വകലാശാലയില്‍ അനിമല്‍ ബ്രീഡിംഗ് വകുപ്പ് മേധാവിയായി.
ബാല്യകാലത്ത് വെച്ചൂര്‍ പശുക്കളെ കണ്ടുവളര്‍ന്ന ഡോക്ടര്‍ ശോശാമ്മ ഐപ്പ് വംശനാശം സംഭവിച്ചെന്ന് കരുതിയ ജനുസ്സിന്റെ പുനരുജ്ജീവനം തന്റെ ജീവിതലക്ഷ്യമായി മാറ്റുകയായിരുന്നു.
കര്‍ഷകര്‍ക്ക് പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ സങ്കരയിനം പശുക്കളെ അന്യ സംസ്ഥാനത്ത് നിന്നും കൊണ്ടുവരാതെ നമ്മുടെ സംസ്ഥാനത്ത് തന്നെ അവയെ ഉല്‍പ്പാദിപ്പിക്കാനാവശ്യമായ നടപടികള്‍ തുടങ്ങി വരുന്നതായി മന്ത്രി അറിയിച്ചു.
