പതിനഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ അരലക്ഷം സമ്മാനം ഓൺലൈൻ സർവ്വേയുമായി കെ എസ് ഇ ബി

തിരുവനന്തപുരം: ജനങ്ങളുടെ ആവശ്യമറിഞ്ഞ് സ്മാർട്ടാകാൻ ഒരുങ്ങി കെ എസ് ഇ ബി. ഇതിന്റെ ഭാ​ഗമായി കെ എസ് ഇ ബി ന‌ടത്തുന്ന സർവെയിൽ പങ്കെടുത്ത് 15 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർക്ക് കെ.എസ്.എ.ബിയു‌ടെ വക അരലക്ഷം, കാൽലക്ഷം രൂപ സമ്മാനം ലഭിയ്ക്കാനും സാധ്യതയുണ്ട്.

കെ.എസ്.ഇ.ബിയുടെ ഉപഭോക്തൃ സേവന വെബ്‌സൈറ്റായ wss.kseb.in ലൂടെയാണ് സർവ്വേ. ചോദ്യാവലി തെറ്റ് കൂടാതെ പൂർണ്ണമായും പൂരിപ്പിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് സംസ്ഥാനവ്യാപകമായി നടത്തുന്ന മെഗാനറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു വിജയിക്ക് 50,000 രൂപയും രണ്ട് രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപ വീതവും സമ്മാനം നൽകും. ഇതുകൂടാതെ ഓരോ വിതരണ ഡിവിഷനിലും നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയിക്ക് 1000 രൂപ സമ്മാനവും നൽകും.

വൈദ്യുതി വിതരണം, പരാതി പരിഹരിക്കൽ, ഓൺലൈൻ പണമടയ്ക്കൽ, വാതിൽപ്പടി സേവനം, ബില്ലിംഗ്, പുരപ്പുറ സൗരോർജ്ജ പദ്ധതി, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ വിഷയങ്ങളിലുളള 15 ചോദ്യങ്ങളാണ് ഈ സർവ്വേയിലുള്ളത്. വൈദ്യുതി സേവനം മെച്ചപ്പെടുത്താനുളള നിർദ്ദേശങ്ങളും രേഖപ്പെടുത്താം. ഉപഭോക്താക്കൾക്ക് ജൂൺ ആദ്യവാരം വരെ അഭിപ്രായം അറിയിക്കാം

Leave a Reply

Your email address will not be published. Required fields are marked *