പണമിടപാടുകള്‍ മാറ്റി വയ്ക്കരുത് : ഏഴ് ദിവസം ബാങ്ക് അവധി

മാർച്ച് 27 മുതല്‍ ഏപ്രില്‍ നാല് വരെയുള്ള ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത് രണ്ട് ദിവസം മാത്രം.സാമ്പത്തിക വര്‍ഷാവസാനത്തില്‍ ആവശ്യം നടത്തേണ്ട സാമ്പത്തിക ഇടപാടുകള്‍ ഉണ്ടാകും. ഏഴ് ദിവസവും വിവിധ കാരണങ്ങളാല്‍ രാജ്യത്തെ പൊതു-സ്വകാര്യ ബാങ്കുകൾ അവധിയായതിനാല്‍ അവസാന ദിവസത്തിനായി കാത്തിരിക്കാതെ ഇത്തരം പണമിടപാടുകള്‍ ഉടന്‍ നടത്തുക.വായ്പ ഇ എം ഐ അടക്കമുള്ളവയുടെ തീയതി ഈ ദിവസങ്ങളിലായി വരാന്‍ സാധ്യതയുള്ളവര്‍ പിഴ ഒഴിവാക്കുന്നതിനായി മുന്‍കരുതലെടുക്കണം .

മാര്‍ച്ച് 27 മുതല്‍ 29 വരെയുള്ള മൂന്ന് ദിവസം ബാങ്ക് അവധിയാണ്. 27 മാസത്തിലെ അവസാന ശനിയാഴ്ചയാണ്. 28 ഞായറും 29 തിങ്കളാഴ്ച ഹോളിയും. ഹോളി രാജ്യത്തെ ചില ഭാഗങ്ങളിൽ അവധിയായതിനാൽ ഇടപാടുകൾ തടസപ്പെടാനിടയുണ്ട്കേരളത്തിൽ ഹോളി അവധി ബാധകമല്ല. 30 ന് ഒരു ദിവസം ബാങ്ക് പ്രവര്‍ത്തിക്കും. മാര്‍ച്ച് 31 സാമ്പത്തിക വര്‍ഷാവസാനത്തെ അവധിയായിരിക്കും. അടുത്ത ദിവസമായ ഏപ്രില്‍ ഒന്നിന് അക്കൗണ്ട് ക്ലോസിങ് ആണ്.ഏപ്രില്‍ രണ്ടിന് ദുഃഖ വെളളിയാഴ്ചയുടെ അവധി. ഏപ്രില്‍ മൂന്ന് ശനിയാഴ്ച ബാങ്ക് പ്രവൃത്തി ദിനമായിരിക്കും.
ഏപ്രില്‍ നാല് ആകട്ടെ ഞായറാഴ്ചയും.വര്‍ഷാവസാനത്തെ പണമിടപാടുകള്‍ക്ക് അവസാന നിമിഷം വരെ കാത്തിരിക്കുന്നത്. പ്രത്യേകിച്ചും, ആദായ നികുതി ഇളവ് നേടുന്നതിനായുള്ള നിക്ഷേപം നടത്തുന്നതിന് .ഒന്‍പത് ദിവസത്തിനുള്ളില്‍ ലഭിക്കുന്ന രണ്ട് പ്രവൃത്തിദിനങ്ങളില്‍ ബാങ്കുകളില്‍ തിരക്ക് ഏറും.

Leave a Reply

Your email address will not be published. Required fields are marked *