നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് എൽഡിഎഫ് ക്ലോസ് ചെയ്യും; മുഖ്യമന്ത്രി

നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലാകെ എൽഡിഎഫ് മുന്നേറ്റം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് എൽഡിഎഫ് ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം കാണിക്കുന്ന ഭയത്തെ മാധ്യമങ്ങൾ ചോദ്യം ചെയുന്നില്ലെന് മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങളുടെ ഉത്പാദകരും വിതരണക്കാരുമായി പ്രതിപക്ഷം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വർഗീയതയെ പ്രതിരോധിക്കാനോ ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവ്വഹിക്കാനോ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ല. സ്വതന്ത്ര്യമായി ‌യാത്ര ചെയ്യാൻ ഭരണഘടനയുടെ പരിരക്ഷയുള്ള നാട്ടിലാണ് കന്യാസ്ത്രികളുടെ യാത്ര തടസപ്പെടുത്തിയത്. ആർഎസ്എസ് ഭരിക്കുന്ന നാട്ടിൽ ന്യൂനപക്ഷ വിഭാഗത്തിന് രക്ഷയില്ലെന്നതിന്റെ തെളിവാണ് റെയിൽവേ മന്ത്രിയുടെ പ്രസ്താവന. നിയമം കയ്യിലെടുത്ത് നാടിന്റെ മത മൈത്രി തകർക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *