കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ഇന്ന് പ്രചാരണം ആരംഭിക്കും. ഡല്‍ഹിയില്‍ നിന്ന് വൈകിട്ട് നാലരക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിക്കും.
വാഹനങ്ങളുടെ അകമ്പടിയോടെ നേമത്ത് എത്തുന്ന സ്ഥാനാര്‍ത്ഥി റോഡ് ഷോയോടെ പ്രചാരണം ആരംഭിക്കും. അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് നേമത്തേക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
