പൊതുവെ ഇന്ത്യന്‍ സ്ത്രീകള്‍ വളരെ വലിയ പ്രാധാന്യം നല്‍കുന്നതാണ് പൊട്ട്. മേക്കപ്പിട്ടാലും മുഖസൗന്ദര്യത്തിന് പൂര്‍ണത വരണമെങ്കില്‍ പലര്‍ക്കും പൊട്ട് തൊടണം. രണ്ട് പുരികങ്ങള്‍ക്കിടയില്‍ പൊട്ട് വയ്ക്കുന്നത് വെറുതെ ഒരു ഭം?ഗിക്കാണ് എന്ന് പലരും വിചാരിക്കാറുണ്ടെങ്കില്‍ അത് ഒരു തെറ്റായ ധാരണയാണ്. കാരണം പൊട്ട് വയ്ക്കുന്നത് ആരോ??ഗ്യത്തിനും ചില ?ഗുണങ്ങള്‍ നല്‍കാറുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും സംഭവം സത്യമാണ്. യോ?ഗയുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു വസ്തുത നിലനില്‍ക്കുന്നത്.?യോഗയുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു വസ്തുത നിലനില്‍ക്കുന്നത്.
യോഗ പ്രകാരം ഏഴ് ചക്രങ്ങളില്‍ ഒന്നാണ് ആജ്ഞ ചക്ര എന്ന് പറയപ്പെടുന്ന മൂന്നാം നേത്ര ചക്രം. തലയുടെ മധ്യഭാഗത്തായി പുരികങ്ങള്‍ക്കിടയിലാണ് ഈ ആജ്ഞ ചക്ര സ്ഥിതി ചെയ്യുന്നത്. സ്ത്രീകള്‍ പൊട്ട് അഥവ ബിന്ദി വയ്ക്കുന്ന സ്ഥലമാണിത്. ആജ്ഞ ചക്രത്തെ ഉണര്‍ത്തുമ്പോള്‍ അത് ബോധം വര്‍ധിപ്പിക്കുകയും ഉയര്‍ന്ന തലങ്ങളിലേക്ക് സന്ദര്‍ശിക്കുകയും ചെയ്യുന്നു. ആത്മീയമായ ഒരു പരിശീലനമാണിത്.
മേക്കപ്പ് എല്ലാം കഴിഞ്ഞ് ഏറ്റവും അവസാനമാണ് സ്ത്രീകളും പെണ്‍കുട്ടികളും പൊതുവെ പൊട്ട് കുത്തുന്നത്. ഭംഗി കൂട്ടാനാണിത്. പൊട്ട് കുത്തിയ ശേഷം ഒന്ന് ഉറപ്പിക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. വിരളുകള്‍ കൊണ്ട് പൊട്ട് കുത്തി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ സ്ത്രീകള്‍ പൊട്ട് വച്ച ശേഷം അമര്‍ത്തുന്നതാണ് കൃത്യമായ പോയിന്റാണെന്ന് തന്നെ പറയാം. ദിവസത്തില്‍ പല തവണ ഈ പോയിന്റ് അമര്‍ത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കും.പൊട്ട് വയ്ക്കുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ഈ ആരോ?ഗ്യ ?ഗുണങ്ങള്‍ നേടിയെടുക്കാം. ദിവസവും ഈ പോയിന്റില്‍ അമര്‍ത്തുന്നത് സ്ത്രീകളെ പോലെ പുരുഷന്മാര്‍ക്കും വളരെയധികം ?ഗുണങ്ങള്‍ നല്‍കുന്നു. ഈ പോയിന്റില്‍ ശരിയായ രീതിയില്‍ അമര്‍ത്തുന്നതിലൂടെ കിട്ടുന്ന ആരോ?ഗ്യ ?ഗുണങ്ങള്‍ താഴെ പറയുന്നവയാണ്.
*തലവേദന മാറ്റുന്നു
*സൈനസിന്റെ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു
*കണ്ണിന്റെ കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നു
*യുവത്വം നിലനിര്‍ത്തുന്നു
*ഡിപ്രഷന്‍ ഇല്ലാതാക്കുന്നു
*കേള്‍വി ശക്തി കൂട്ടുന്നു
*ഓര്‍മ ശക്തിയും ഏകാഗ്രയും വര്‍ധിപ്പിക്കുന്നു
*മാനസിക സമ്മര്‍ദ്ദവും മൈഗ്രേന്‍ തലവേദനയും മാറ്റുന്നു
*അവബോധം മെച്ചപ്പെടുത്തുന്നു.
ആണുങ്ങള്‍ പൊതുവെ പൊട്ട് കുത്താറില്ലെങ്കിലും കുറി ഇടുന്നവര്‍ അത്ര കുറവല്ല എന്ന് തന്നെ പറയാം. പൊട്ട് വയ്ക്കുന്ന അതേ ഭാഗത്താണ് ഇവര്‍ പൊട്ട് കുത്തുന്നത്. മൂന്നാം കണ്ണിലെ ബിന്ദുവില്‍ കുങ്കുമ തിലകം വയ്ക്കുന്നതിലൂടെയോ ബിന്ദു അമര്‍ത്തുന്നതിലൂടെയോ പുരുഷന്മാര്‍ക്കും സമാനമായ നേട്ടങ്ങള്‍ ലഭിക്കും. ഈ പോയിന്റ് ഒരു ദിവസം 100 തവണ അമര്‍ത്തുന്നത് വലിയ നേട്ടങ്ങള്‍ ലഭിക്കാന്‍ ഏറെ സഹായിക്കുന്നതാണ്.
കുങ്കുമം അണിയുന്നതു സ്ത്രീകളുടെ ശരീരചക്രത്തെ തുലനാവസ്ഥയിലൂടെ കൊണ്ടുപോകുന്നതിനൊപ്പം അവര്‍ക്കുചുറ്റും ഊര്‍ജ്ജദായകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
കുങ്കുമം എന്നതുകൊണ്ടുദ്ദേശിക്കുന്നത് മഞ്ഞളും നാരങ്ങാനീരും പ്രേത്യേകാനുപാതത്തിലെടുത്തുണ്ടാക്കുന്ന തിലകം ചാര്‍ത്താനുപയോഗിക്കുന്ന വസ്തുവിനെയാണ്. ഇത്തരത്തിലുണ്ടാക്കിയ കുങ്കുമം നെറ്റിയില്‍ തൊടുന്നത് തലവേദന മാറാന്‍ ഉപകരിക്കും. മാത്രവുമല്ല ചുവന്ന വര്‍ണത്തിന് പോസിറ്റീവ് എനര്‍ജി പ്രസരിപ്പിക്കുവാനാവും എന്നും കരുതപ്പെടുന്നുണ്ട്. പഴമക്കാരുടെ വിശ്വാസപ്രകാരം കുങ്കുമം തൊടുന്നത് ആരോഗ്യത്തിനും പോസിറ്റീവ് എനര്‍ജിക്കും നല്ലതാണ്.
ചന്ദനം: ശുദ്ധചന്ദനം അരച്ച് കുറിതൊടുന്നത്മനസിന്നെ തണുപ്പിക്കാന്‍ ഉപകരിക്കും. ഇതു മാത്രമല്ല, ചര്‍മ്മത്തിനും ചന്ദനലേപനം ചെയ്യുന്നത് ഗുണകരമാണ്.
ഭസ്മം:കുങ്കുമത്തിനും ചന്ദനത്തിനും ഉള്ള എല്ലാ പോസിറ്റീവ് ഗുണങ്ങളും ഭസ്മത്തിനും ഉണ്ട്. എന്നാലും എന്ത് വസ്തു കത്തിച്ചുള്ള ഭസ്മമാണ് തൊടുകുറിച്ചാര്‍ത്താന്‍ ഉപയോഗിക്കുന്നതെന്നനുസരിച്ചിരിക്കും കാര്യങ്ങള്‍.

 
                                            