മലമ്പുഴയിലെ മലയിടുക്കില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന്, കഴിഞ്ഞദിവസം സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. എന്നാല്‍ ബാബു നിരീക്ഷണത്തില്‍ തുടരുമെന്ന് പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുകയായിരുന്നു. ഇന്നലെ താന്‍ നന്നായി ഉറങ്ങിയെന്നും ഭക്ഷണങ്ങള്‍ കഴിക്കാന്‍ പറ്റുന്നുണ്ടെന്നും ചികിത്സയിലുള്ള ബാബു പറഞ്ഞു. രണ്ട് ദിവസം ഭക്ഷണവും വെള്ളവും കഴിക്കാത്തതു മൂലമുള്ള ബുദ്ധിമുട്ടുകള്‍ മാത്രമാണ് ബാബുവിന് ഉള്ളതെന്നും മാനസികാരോഗ്യം കൂടി പരിഗണിച്ചാവും ഡിസ്ചാര്‍ജ് എന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

 
                                            