കാസര്‍ഗോഡ്: ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണത്തിലുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് തടസ്സം നില്‍ക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ടൂറിസം പി ഡ ബ്ല്യു ഡി പദ്ധതികള്‍ അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.
ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ പ്രത്യേകം യോഗം വിളിച്ചു ചേര്‍ക്കും. ഓരോ പ്രദേശത്തിന്റെയും പ്രശ്നങ്ങള്‍ പൊതുമരാമത്ത് വകുപ്പിനോട് നേരിട്ട് പറയാന്‍ പിഡബല്‍ൂ ഡി ഫോര്‍ യു ആപ്പ് പ്രവര്‍ത്തനം വിപുലപ്പെടുത്തും. ഡിജിറ്റലൈസ് ചെയ്യാനുള്ള റോഡുകള്‍ കൂടി ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തി മൂന്നു മാസത്തിനകം ആപ്ലിക്കേഷന്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കും. പിഡബ്യൂഡി കണ്‍ട്രോള്‍ റൂം മന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തും.
ആഴ്ചയില്‍ ഒരിക്കല്‍ മന്ത്രി നേരിട്ട് കണ്‍ട്രോള്‍ റൂമിലെത്തി ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണും. ആപ്ലിക്കേഷനിലൂടെയും കണ്‍ട്രോള്‍ റൂമിലൂടെയുമെല്ലാം ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നതിനാല്‍ പ്രാദേശിക തലങ്ങളിലേക്കു കൂടി വികസനം വേഗത്തില്‍ സാധ്യമാക്കാന്‍ സാധിക്കും. ജനങ്ങള്‍ റോഡുകളുടെ വികസനത്തില്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരായി മാറുകയാണ് ഇതിലൂടെ സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ പല ഇടത്തരം റോഡുകളും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാത്തതാണ് വികസനം സാധ്യമാകാത്തതെന്ന് യോഗത്തില്‍ എം എല്‍ എ മാര്‍ മന്ത്രിയെ അറിയിച്ചു. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരോട് മന്ത്രി റിപ്പോര്‍ട്ട് തേടി. നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന നീലേശ്വരം ഇടത്തോട് റോഡ്, പാണത്തൂര്‍ ഹോസ്ദുര്‍ഗ് റോഡ്, വെള്ളിക്കോത്ത് റോഡ് തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ , പൂര്‍ത്തിയാക്കുന്നതിനുള്ള തടസ്സം പരിഹരിക്കണം. മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഭൂരിപക്ഷം ഉദ്യോഗസ്ഥരും ആത്മാര്‍ത്ഥമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നയം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അത് ഗൗരവമായി കാണും മന്ത്രി പറഞ്ഞു
