കോഴിക്കോട്:പ്രമുഖ ബിസിനസ് ഗ്രൂപ്പായ കല്യാണ്‍ സില്‍ക്‌സിന്റെ കോഴിക്കോടെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ അപകടം. കോഴിക്കോട് പൊറ്റമ്മലിലെ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശി കാര്‍ത്തികാണ് മരിച്ചത്. പരിക്കേറ്റവരും തമിഴ്നാട് സ്വദേശിയാണ്.
അപകടം നടന്ന സ്ഥലം കോഴിക്കോട് സിറ്റി ഡിസിപി സ്വപ്നില്‍ മഹാജന്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ കേസെടുത്തെന്ന് അദ്ദേഹം പറഞ്ഞു. അപകട സമയത്ത് മരിച്ച കാര്‍ത്തിക്കടക്കം അഞ്ച് പേരാണ് ഇവിടെയുണ്ടായിരുന്നത്. അപകടമുണ്ടാകാന്‍ ഇടയായ കാരണത്തെ കുറിച്ച് പരിശോധിക്കുമെന്നും ഡിസിപി സ്വപ്നില്‍ മഹാജന്‍ പറഞ്ഞു.
