പാലക്കാട് മരുത റോഡില്‍ 5.5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശികളായ ഷബീര്‍,ഷഹബാദ് എന്നിവരാണ് അറസ്റ്റിലായത്. കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് കടത്തിക്കൊണ്ടുപോയ പുകയില ഉല്‍പ്പന്നങ്ങള്‍ ആണ് പോലീസ് പിടികൂടിയത്. മരുത റോഡില്‍ പോലീസ് നടത്തിയ വാഹനപരിശോധനയില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കേരളത്തിലെത്തിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതിനെ തുടര്‍ന്ന് പ്രതികള്‍ തിരികെ കൊണ്ടുപോകവെയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പച്ചക്കറികള്‍ സൂക്ഷിക്കുന്ന ബോക്‌സുകളില്‍ നിന്നാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്.
