കോഴിക്കോട്: രോഗ ലക്ഷണം ഉണ്ടായിരുന്ന ആറു പേരുടെ ഉള്‍പ്പെടെ 20 പേരുടെ പരിശോധനാഫലം നെഗറ്റീവ്. നിപയില്‍ വീണ്ടും ആശ്വാസമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് . കുട്ടിയുടെ അമ്മയുടേതുള്‍പ്പടെ കഴിഞ്ഞ ദിവസം വന്ന 10 പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. സമ്പര്‍ക്ക പട്ടികയിലുള്ള 21 പേരുടെ ഫലമാണ് ഇനി വരാനുള്ളത്. എങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി പറഞ്ഞു.
സമ്പര്‍ക്ക പട്ടികയിലുള്ള കൂടുതല്‍പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തില്‍ പനിബാധിതരെ കണ്ടെത്താന്‍ സര്‍വേ തുടരുമെന്നും മന്ത്രി വ്യക്തമാക്കി
