ഓരോ വ്യക്തിയുടെ സ്വഭാവ സവിശേഷതയെ അടയാളപ്പെടുത്തുന്ന നിരവധി കാര്യങ്ങളുണ്ട്. മുഖഭാവം, സംസാര ശൈലി, എന്നിവ അവയിൽ ചിലതാണ്. അതുപോലെ തന്നെ ഭക്ഷണശീലവും സ്വഭാവവും തമ്മിൽ വലിയൊരു ബന്ധമുണ്ട്.
ചിലർ ആഹാരം സാവധാനത്തിൽ ആസ്വദിച്ച് കഴിക്കുന്നവരാണ് ചിലരെങ്കിൽ, മറ്റുചിലർക്ക് വേഗത്തിൽ കഴിച്ചുതീർക്കുന്ന ശീലമുണ്ട്. ആ ശീലങ്ങളും അവ നൽകുന്ന സ്വഭാവ സവിശേഷതകളും എന്താണെന്ന് നോക്കാം. സാവധാനം ഭക്ഷണം കഴിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ജീവിതത്തിലുണ്ടാകുന്ന എന്തു പ്രശ്നങ്ങളും രമ്യമായി പരിഹരിക്കാൻ നിങ്ങൾക്ക് കഴിയും എന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. ഇത്തരക്കാർ ജീവിതത്തെ ആഘോഷമായി കാണുന്നവരാണെന്നും അവർ അഭിപ്രായപ്പെടുന്നു.വേഗത്തിൽ ഭക്ഷണം കഴിക്കുന്നവർഭക്ഷണം വേഗത്തിൽ കഴിക്കുന്നവർ അതിതീവ്രമായ ആഗ്രഹങ്ങളുള്ളവരാണെന്നും, എന്നാൽ ക്ഷമാശീലം തൊട്ടുതീണ്ടാത്തവരാണെന്നുമാണ് അനുമാനം. ഇത്തരക്കാർക്ക് പല വിധത്തിലുള്ള കഴിവുകൾ ഉണ്ടായിരിക്കും എന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്.
