ഒരു മനുഷ്യ ജീവിതത്തിലെ രണ്ടാം ഘട്ടം എന്ന വിശേഷിപ്പിക്കാവുന്നതാണ് വിവാഹം ജീവിതം. ഉത്തമയായ പങ്കാളിയാണ് ജീവിതത്തിലേക്ക് കടന്നുവരുന്നതെങ്കിൽ ജീവിതം കൂടുതൽ ആനന്ദകരമായി മുന്നോട്ട് നീങ്ങും. എന്നാൽ പങ്കാളി നമ്മുടെ ചിന്തകൾക്കോ സ്വപ്നങ്ങൾക്കോ പ്രധാന്യം നൽകാത്ത ആളാണെങ്കിൽ ജീവിതം കൂടുതൽ മോശകരമാകും. അമേരിക്കയിലെ ക്ലാര്‍ക്ക് യൂണിവേഴ്‌സിറ്റി നടത്തിയ പഠനം അനുസരിച്ച് 18നും 29നും ഇടയിൽ പ്രായമുള്ളവരിൽ 86 ശതമാനം പേരും തങ്ങളുടെ വിവാഹം ജീവിതാവസാനം വരെ നീളണമെന്ന് ആഗ്രഹിക്കുന്നവരാണ്. പക്ഷേ, അങ്ങനെ സംഭവിക്കണമെങ്കില്‍ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ പിഴവ് വരാന്‍ പാടില്ല. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ദാമ്പത്യ ജീവിതത്തിൽ സന്തോഷകരമാക്കാം.
സൗന്ദര്യം മാത്രം നോക്കിയാൽ….
കാണാന്‍ സുന്ദരിയായ ഭാര്യ/ ഭർത്താവ് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ സൗന്ദര്യം പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലുള്ള പ്രഥമ മാനദണ്ഡമാക്കിയാല്‍ മറ്റ് പല പ്രധാന സംഗതികളും വിസ്മരിക്കപ്പെടും. പരസ്പര ബഹുമാനം, കഠിനാധ്വാനം, നല്ല ആശയവിനിമയം എന്നിങ്ങനെ നല്ലൊരു വിവാഹജീവിതത്തിന്റെ അടിത്തറപാകുന്ന നിരവധി ഘടകങ്ങളുണ്ട്. സൗന്ദര്യത്തിന് വേണ്ടി ഇവയൊന്നും ശ്രദ്ധിക്കാതെ വരുന്നത് ദാമ്പത്യ തകർച്ചയിലേക്ക് നയിക്കാം.
പരസ്പരം അറിയാം…
വിവാഹത്തില്‍ മാത്രമല്ല എല്ലാ ബന്ധങ്ങളിലും പരസ്പരം അറിയുക എന്നത് പ്രധാനപ്പെട്ടതാണ്. തങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പക്വതയോടെ, സമാധാനത്തോടെ പ്രകടിപ്പിക്കുന്ന പങ്കാളികളെയാണ് പുരുഷന്മാര്‍ക്ക് ആവശ്യം. എന്നാൽ തങ്ങളെ പ്രധാന്യത്തോടെ കേൾക്കുന്ന ഭർത്താവിനെയാണ് ഓരോ സ്ത്രീകളും ആഗ്രഹിക്കുന്നത്.
വാക്കുകള്‍ കൊണ്ടുള്ള കൊടിയ പീഡനം വിവാഹജീവിതത്തില്‍ സഹിക്കേണ്ടി വരുന്ന പല പുരുഷന്മാരും ഇന്നുണ്ട്. അതേ സമയം ആശയവിനിമയം അങ്ങോട്ടും ഇങ്ങോട്ടും ഇട്ടിട്ടുള്ള പാലമാണെന്ന ചിന്തയും വേണം.
അഭിരുചികൾ മനസിലാക്കാം….
വിവാഹം കഴിക്കാന്‍ പോകുന്നവരെ അടുത്തറിയേണ്ടത് പ്രധാനമാണ്. പല പുരുഷന്മാരും പ്രഥമ ദര്‍ശനത്തില്‍ തന്നെ സൗന്ദര്യം നോക്കി പ്രണയിക്കാൻ തുടങ്ങുകയോ, വിവാഹത്തിന് സമ്മതിക്കുകയോ ചെയ്യും. പ്രണയത്തില്‍ ഏര്‍പ്പെടാന്‍ എളുപ്പമാണ്. അതില്‍ നിലനില്‍ക്കുക എന്നതാണ് വെല്ലുവിളി. പങ്കാളിയെ അടുത്തറിയാതെ വിവാഹജീവിതത്തിലേക്ക് കടക്കാതിരിക്കാൻ ശ്രദ്ധിക്കണം.
