ഓരോ മനുഷ്യരും ജീവിതത്തിൽ നിരവധി പ്രതിസന്ധികളിലൂടെ കടന്ന് പോകുന്നവരാണ്. ചിലപ്പോൾ മനസിന് ഉൾക്കൊള്ളാൻ കഴിയാത്ത ടെൻഷനുകൾ ജീവിതത്തിലേക്ക് കടന്ന് വരാറുണ്ട്. എന്നാൽ പലപ്പോഴും നമ്മുടെ വിഷമങ്ങൾ ക്ഷമയോടെ കേൾക്കാൻ മറ്റാരും സമയം കണ്ടെത്തി എന്ന് വരുകയുമില്ല. ഇപ്പോഴിതാ ആരുടെയും സഹായമില്ലാതെ മനസിലെ ഡിപ്രഷനുകൾ കുറയ്ക്കാൻ യോഗയിലെ ചില ടിപ്പുകൾ ഉണ്ട്.
യോഗ ശീലമാക്കിയാൽ മനസിനുണ്ടാകുന്ന പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ സമൂഹത്തിൽ ഡിപ്രഷനില്ലാത്ത ആളുകൾ കുറവാണ്. പ്രായഭേദമന്യേ എല്ലാവരെയും ഈ പ്രശ്നം അലട്ടുന്നുണ്ട്. എന്നാൽ കൃത്യമായി യോഗ പരിശീലിക്കുന്നതിലൂടെ ഇതിന് ഒരു ശാശ്വത പരിഹാരം നേടാനാകും.
